ചങ്ങരംകുളം ചിയ്യാനൂരിൽ കഞ്ചാവ് വിൽപനക്ക് എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിച്ചു
![](https://edappalnews.com/wp-content/uploads/2023/06/e7c0329d-66dc-4c94-af83-16396abc79e9.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230331-WA0126-1024x1024-1-2-1024x1024.jpg)
ചങ്ങരംകുളം ചിയ്യാനൂരിൽ കഞ്ചാവ് വിൽപനക്ക് എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിച്ചു.ആലംകോട് സ്വദേശി വൈശാഖ് പന്താവൂർ സ്വദേശി മുഹമ്മദ് റഫീക്ക് എന്നിവരാണ് പിടിയിലായത്.സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.50 ഗ്രാം കഞ്ചാവും ഇവരുടെ ബൈക്കുകളും ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു.താടിപ്പടിയിൽ നിന്ന് ചിയ്യാനൂർ പോകുന്ന വഴിയിൽ തോടിന് സമീപത്ത് സ്ഥിരമായി കഞ്ചാവ് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിൽ നാട്ടുകാരാണ് ഇവരെ പിടികൂടിയത്.തുടർന്ന് ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പ്രദേശത്ത് വ്യാപകമായി കഞ്ചാവിന്റെയും മയക്ക്മരുന്നിന്റെയും വിപണനം നടക്കുന്നുണ്ടെന്നും രാത്രി കാലങ്ങളിൽ വിവിധ ഭാഗങ്ങളിൽ സംഘങ്ങൾ തമ്പടിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.വിദ്യാർത്ഥികളാണ് കൂടുതലായും ഇവരുടെ ഇരകളാണെന്നും നാട്ടിലെ ലഹരി സംഘത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കാനാണ് ലക്ഷ്യമിടുന്നതെന്നും നാട്ടുകാർ പറഞ്ഞു
![](http://edappalnews.com/wp-content/uploads/2025/01/logo.png)