ചങ്ങരംകുളം കാരുണ്യ പാലിയേറ്റീവ് വളണ്ടിയർമാരിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.
ചങ്ങരംകുളം : ചങ്ങരംകുളം കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ വളണ്ടിയർമാരായി സേവനം ചെയ്യുന്നവരിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു
നിയമ ബിരുദം പൂർത്തിയാക്കിയ വി. ഷറഫുദ്ദീൻ, എം ബി എ ക്ക് ഉന്നത വിജയം നേടിയ ചിറക് വിദ്യാർഥി കൂട്ടായ്മ ഭാരവാഹി എം കെ റസീം, എം എസ് ഡബ്ല്യു ലഭിച്ച മിഥുന വളയംകുളം എന്നിവരെയാണ് ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് സൊസൈറ്റി ആദരിച്ചത്. വിജയികൾക്ക് കാരുണ്യം ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി
പ്രസിഡണ്ട് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.പികെ അബ്ദുള്ളക്കുട്ടി, അലി കാരുണ്യം, എം എ ലത്തീഫ് , കെ കുഞ്ഞമ്മദ് പന്താവൂർ, ആയിഷ ഹസ്സൻ, മജീദ് വളയംകുളം, കെ അനസ്, പി പി ഷഹ്ന ട്രോമോ കെയർ പ്രതിനിധി ഷാജിത, കെ.ഷൗഫിന ഫായിസ്, ഷിബിൽ വളയംകുളം എന്നിവർ പ്രസംഗിച്ചു
സർവീസ് അവസാനിപ്പിച്ചു പോകുന്ന സിസ്റ്റർ സഫിയക്ക് യാത്രയയപ്പ് നൽകി വി ഷറഫുദ്ദീൻ, എം. കെ.സസ്യം, സഫിയ സിസ്റ്റർ എന്നിവർ മറുപടിപ്രസംഗം നടത്തി