PONNANI
വലയിൽ നിറയുന്നത് കുഞ്ഞൻ മത്തികളും അയലകളും; കടലിലെ കുഞ്ഞന്മാരെ പിടിച്ചാൽ നടപടി

പൊന്നാനി : ട്രോളിങ് നിരോധന വേളയിൽ വല നിറയുന്നത് കുഞ്ഞൻ മത്തികളും അയലകളും. താനൂരിൽ രണ്ടും പൊന്നാനിയിൽ നിന്ന് ഒരു വള്ളവും പിടികൂടുകയും ചെയ്തു. കഴിഞ്ഞ 3 ദിവസങ്ങളിൽ മാർക്കറ്റുകളിലും അങ്ങാടികളിലും എത്തിയത് കുഞ്ഞുമീനുകളാണ്. ചെറുമീൻ പിടിത്തത്തിന് നിയന്ത്രണവുമായി തീരത്ത് ട്രോളിങ് നിരോധനം 9ന് അർധരാത്രി മുതലാണ് പ്രാബല്യത്തിൽ വന്നത്.
ട്രോളിങ് നിയന്ത്രണം പാലിച്ച് കടലിലിറങ്ങിയ വള്ളങ്ങളാണ് ചെറുമീനുകളെ കോരിയെടുക്കുന്നത്. ട്രോളിങ് നിയന്ത്രണ നിയമങ്ങൾ കർശനമാക്കുമെന്ന് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ മേധാവികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ് വിഭാഗം എന്നിവ താനൂർ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
