CHANGARAMKULAM

ചങ്ങരംകുളം കാഞ്ഞിയൂരിൽ വീട് കുത്തി തുറന്ന് കവർച്ച ഉറങ്ങികിടന്ന യുവതിയുടെ യും മകളുടെയും അഞ്ചര പവൻ കവർന്നു

ചങ്ങരംകുളം:കാഞ്ഞിയൂരിൽ വീട് കുത്തി തുറന്ന് ഉറങ്ങികിടന്ന യുവതിയുടെ യും മകളുടെയും അഞ്ചര പവൻ കവർന്നു.ചങ്ങരംകുളം കാഞ്ഞിയൂരിൽ പെരുമുക്ക് റോഡിൽ താമസിക്കുന്ന വേളക്കാട്ട് അബൂബക്കറിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് കവർച്ച നടന്നത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും കവർച്ചക്കാർ രക്ഷപ്പെട്ടിരുന്നു.അബൂബക്കറിന്റെ മകൻ സുൽഫിക്കറിന്റെ ഭാര്യ അഫ്സത്തിന്റെ മൂന്നര പവനോളം തൂക്കം വരുന്ന പാദസരവും മകളുടെ ഒരു പവനോളം തൂക്കം വരുന്ന മാലയും ഒരു പവനോളം വരുന്ന അരഞ്ഞാണവും ആണ് കവർന്നത് ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.ഡോഗ് സ്കോഡും വിരലടയാള വിദഗ്ധരും  സ്ഥലത്ത് എത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button