CHANGARAMKULAM

ചങ്ങരംകുളം കല്ലുർമ്മയിൽ പാമ്പുംകാവിന് തീപിടിച്ച് കുറ്റൻ ആൽമരം കത്തി നശിച്ചു

ചങ്ങരംകുളം:കല്ലുർമ്മയിൽ പാമ്പുംകാവിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.പതിറ്റാണ്ടുകളായി പൂജാകർമ്മങ്ങളും മറ്റും ചെയ്ത് പരിപാലിച്ചിരുന്ന പാമ്പും കാവിനാണ് തീപിടിച്ചത്.കല്ലുർമ്മ സെന്ററിൽ താമസിക്കുന്ന കിഴുവീട്ടിൽ ബിബിൻ രാജിന്റെ വീടിന് സമീപത്തെ പാമ്പുംകാവാണ് കത്തിയത്.പാമ്പിൻകാവിലെ കൂറ്റൻ ആൽമരം തീപിടുത്തത്തിൽ പൂർണ്ണമായി കത്തി നശിച്ചു.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും ചങ്ങരംകുളം പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചത്. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് തീപിടിച്ചത് ഏറെ നേരം പ്രദേശവാസികളെ ഭീതിയിലാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button