CHANGARAMKULAMLocal news
ചങ്ങരംകുളം ഉദിനുപറമ്പിൽ ക്ഷേത്രത്തിൽ മോഷണം
ഉരുളികൾ,നിലവിളക്കുകൾ ദീപസ്തംഭം എന്നിവയും കവർന്നു
ചങ്ങരംകുളം:ഉദിനുപറമ്പിൽ ക്ഷേത്രത്തിൽ മോഷണം.ഉരുളികൾ,നിലവിളക്കുകൾ ദീപസ്തംഭം എന്നിവയും മോഷ്ടാക്കൾ കവർന്നു.തിങ്കളാഴ്ച രാത്രിയാണ് ആലങ്കോട് പഞ്ചായത്തിലെ ഉദിനു പറമ്പ് കാർത്യായനി ദേവി ക്ഷേത്രത്തിൽ മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിയുന്നത്. 3 ചെറിയ ഉരുളികൾ,നിലവിളക്കുകൾ,ഒരു ദീപസ്തംഭം എന്നിവ മോഷണം പോയിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.