യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം: യുവതിയുമായി കെ.എ സ്.ആർ.ടി.സി ബസ് ആശുപ ത്രിയിൽ

കോട്ടക്കൽ: ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യം. 21കാരിയുമായി കെ. എസ്.ആർ.ടി.സി ബസ് ആശുപത്രിയിലേക്ക് കുതിച്ചെത്തി. കോട്ടക്കലിൽ ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കൃത്യ സമയത്ത് ബസ് ജീവനക്കാരുടെ ഇടപെടൽ മൂലം കോഴിക്കോട് സ്വദേശിനിയായ യുവതി അപകടനില തരണം ചെയ്തു.
അപ്രതീക്ഷിതമായി കോട്ടക്കലിലെ അൽമാസ് ആശുപത്രിയിലേക്ക് കുതിച്ചെത്തിയ കെ.എസ്. ആർ.ടി.സി ബസിനെ കണ്ട് രോഗികളും കൂട്ടിരി പ്പുകാരുമടക്കമുള്ളവർ ആദ്യമൊന്നമ്പരന്നു. പി ന്നീടാണ് സംഭവം മനസ്സിലായത്. കോഴിക്കോട്ടേ ക്കുള്ള യാതക്കിടെയാണ് 21കാരിയായ യുവതി തലചുറ്റൽ അനുഭവപ്പെട്ടത്. യാത്രക്കാർ ബ സ് ജീവനക്കാരെ വിവരമറിയിച്ചു. ഏറ്റവും അടു ത്തുള്ള ആശുപത്രിയിലേക്ക് ബസ് എത്തിക്കാൻ ഡ്രൈവറും കണ്ടക്ടറും തീരുമാനിക്കുകയായിരു ന്നു. യാത്രക്കാരുമായി എത്തിയ ബസിൽ നിന്ന് പെട്ടന്ന് തന്നെ യുവതിക്ക് അടിയന്തര ശുശ്രൂഷ യും നൽകി. വൈകീട്ടോടെ ബന്ധുക്കളുമൊന്നിച്ച് ഇവർ കോഴിക്കോട്ടെ വീട്ടിലേക്ക് യാത്ര തിരിച്ചു. യുവതിക്കാവശ്യമുള്ള സൗകര്യങ്ങൾ ഉറപ്പു വരു ത്തിയാണ് ബസ് യാത്ര പുനരാരംഭിച്ചത്.
