Local news

ഗ്രീന്‍ പാര്‍ക്കില്‍ പുതിയ ചകിരി സംസ്കരണ യന്ത്രമെത്തി

കുന്നംകുളം :നഗരസഭയുടെ ചകിരി സംസ്കരണ യൂണിറ്റില്‍ അത്യാധുനിക ശേഷിയുള്ള പുതിയ ചകിരി സംസ്കരണ യന്ത്രമെത്തി.ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നിന്നാണ് പുതിയ യന്ത്രം വരുത്തിയിട്ടുള്ളത്.നിലവിലുണ്ടായിരുന്ന ചകിരി സംസ്കരണ യൂണിറ്റിന്  5000 ചകിരി സംസ്കരണ ശേഷിയാണ് ഉണ്ടായിരുന്നത്. പുതിയ മെഷീൻ സ്ഥാപിക്കുന്നതോടെ പ്രതിദിനം 10000 ചകിരി സംസ്കരണ ശേഷി കൈവരിക്കും.ചകിരി സംസ്കരണ യന്ത്രം സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു.ഒരാഴ്ചയ്ക്കുള്ളില്‍ പ്രവർത്തന സജ്ജമാകും.നഗരസഭ പ്രദേശത്തേയും പരിസര പ്രദേശങ്ങളിലേയും ഏതൊരാൾക്കും ചകിരി,കുന്നംകുളം നഗരസഭയുടെ കൊയർ ഡിഫൈബറിംഗ്‌ യൂണിറ്റിൽ എത്തിക്കാവുന്നതാണ്.’ചകിരി തൊണ്ടിന് വില ലഭിക്കും.കാർഷികാവശ്യത്തിനുള്ള ചകിരിച്ചോറ്, ബേബി ഫൈബർ, എന്നിവ ഇവിടെ നിന്ന് ചുരുങ്ങിയ വിലക്ക് ലഭിക്കും.പുതിയ യന്ത്രം സ്ഥാപിക്കുന്നതോടെ വലിച്ചെറിയപ്പെടുന്ന ചകിരി , മൂല്യവർദ്ധിത ഉത്പന്നങളാക്കി മാറ്റുന്നതിനും അതുവഴി കേരകർഷകർക്ക് മാന്യമായ വരുമാനം ലഭിക്കുന്നതിനും സാഹചര്യമുണ്ടാകും. ഇതിനെല്ലാം ഉപരിയായി ചകിരി സംസ്കരണ രംഗത്തും  മാലിന്യ സംസ്കരണ രംഗത്തും പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർക്കും ഇത് ജീവനോപാധിയാവും. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷന്‍  പി.എം സുരേഷ്, വിദ്യാഭ്യാസ കലാകായിക കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍  പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ എ.എസ് സനല്‍ തുടങ്ങിയവര്‍ പുതിയ ചകിരി സംസ്കരണ യന്ത്രം ഏറ്റുവാങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button