EDAPPAL

എടപ്പാൾ അങ്ങാടി വാർഡ് മെമ്പർ മുനീറാ നാസറിൻ്റെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾക്കായി ഒരുക്കിയ “ഗ്രാമോത്സവം 25 “

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് എടപ്പാൾ അങ്ങാടി വാർഡ് മെമ്പർ മുനീറാ നാസറിൻ്റെ നേതൃത്വത്തിൽ വാർഡിലെ ജനങ്ങൾക്കായി ഒരുക്കിയ “ഗ്രാമോത്സവം 25 ” ൻെ ഉദ്ഘാടനം വെൽഫെയർ പാർട്ടി ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് നിർവ്വഹിച്ചു,
വാർഡിലെ നിരവധി കുട്ടികൾ വ്യത്യസ്ഥങ്ങളായ കലാ പരിപാടികൾ അവതരിപ്പിക്കുകയും , കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു,
വാർഡിലെ തന്നെ പ്രശസ്ഥ കളരി ഗ്രൂപ്പായ HGS കളരിയിലെ ഹനീഫ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനവും, പൊറൂക്കര ശിവദം ഗ്രൂപ്പ് തിരുവാതിരക്കളി, വട്ടക്കളി തുടങ്ങി വ്യത്യസ്ഥമായ പരിപാടികളും ബെസ്റ്റ് ബീറ്റ്സ് മ്യുസിക്ക് തിരുരിൻ്റെ ഗാനമേളയും നടന്നു –
ഉദ്ഘാടന സെഷനിൽ മുഖ്യാഥിതിയായി വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ നല്ലേപ്പാട്ട്, അദ്ധ്യക്ഷത വഹിച്ചു കൊണ്ട് കമറുദ്ദീൻ എടപ്പാൾ , മുനീറനാസർ, സുമയ്യ , എന്നിവർ സംസാരിച്ചു., ഹിഫ് സുറഹ്മാൻ , അബ്ദുറബ്ബ്, ഷഹനാസ്, സക്കീർ , നജീബ്, നദീറ അമീർ, താഹിറ ,നാസർ സർദാർ , ഷറീനാ ഉമർ, റസാക്ക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി, വാർഡിലെ നിരവധി വ്യക്തിത്വങ്ങളെ ഗ്രാമോത്സവത്തിൽ മെമ്പർ മുനീറാനാസർ ആദരിക്കുകയും, പ്രോഗ്രാമുകളിൽ പങ്കാളികളായ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button