Local newsPONNANI

ഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

പൊന്നാനി: ഗ്രാമം കൂട്ടായ്മയുടെ നോമ്പ് തുറ അതി വിപുലമായി സംഘടിപ്പിച്ചു. കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങൾക്കും ഭക്ഷണത്തോടൊപ്പം സ്നേഹവും വിളമ്പുന്നതായിരുന്നു ഇത്തവണത്തെ ഇഫ്താർ സംഗമം. കൂട്ടായ്മ പ്രസിഡന്റ് കുഞ്ഞിമോൻ മഹാരാജയുടെ വീട്ടിൽ വെച്ച് നടത്തിയ പരിപാടിയിൽ പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപൂരം മുഖ്യഥിതി ആയിരുന്നു . കൂട്ടായ്മയിലെ അംഗങ്ങൾക്കിടയിലെ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും സ്നേഹബന്ധം നിലനിർത്തുവാനും പരസ്പരം സഹകരണം വളർത്തുവാനും ഇത്തരത്തിൽ ഉള്ള സംഗമങൾ സഹായകരം ആകും എന്ന് പങ്കെടുത്തവർ വില ഇരുത്തി. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത എല്ലാവർക്കും കൂട്ടായ്മ സെക്രട്ടറി ഫസൽ കണ്ണയ്ക്കൽ നന്ദി അറിയിച്ചു കൊണ്ട് പരിപാടികൾ അവസാനിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button