ഗ്യാസ് സിലിണ്ടർ പരിശോധിക്കാനെത്തി പീഡന ശ്രമം; യുവാവ് അറസ്റ്റിൽ
April 22, 2023
പൊന്നാനി: ഗ്യാസ് ഏജൻസിയിൽ നിന്ന് പരിശോധനയ്ക്ക് എന്ന് പറഞ്ഞു പൊല്പാക്കരയിലെ വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തൃശ്ശൂർ അരണാട്ടുകര ഊക്കൻവീട്ടിൽ മാർട്ടിനെ പൊന്നാനി സിഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തു. ഗ്യാസ് സിലിണ്ടർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ കയറുകയും സിലിണ്ടറിലെ റെഗുലേറ്റർ ഊരി പരിശോധിക്കുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി