KERALA
ഗോവാ ഗവര്‍ണ്ണര്‍ ശ്രീധരന്‍ പിള്ളയുടെ എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തില്‍ ആംബുലന്‍സ് ഇടിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ ഗോവാ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ഗവര്‍ണ്ണറുടെ എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിലെ ഫയര്‍ & റസ്‌ക്യൂ വാഹനത്തിന്റെ പിറകിലാണ് ആംബുലന്‍സ് ഇടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ വെള്ളിയാഴ്ച ഏഴ് മണിയോടെയായിരുന്നു സംഭവം. മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ വാഹനത്തിലാണ്, കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലന്‍സാണ് ഇടിച്ചത്. ഫയര്‍വാഹനം പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണം. കോഴിക്കോട് നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ടിലെക്ക് പോകുകയായിരുന്നു ഗവര്‍ണറുടെ വാഹന വ്യൂഹം.