ഗൂഗിൾ മാപ്പിൽ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-21-07-35-11-410_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230119-WA0146-1024x1024.jpg)
ഗൂഗിൾ മാപ്പ് നോക്കിയാൽ ഇനി വഴി മാത്രമല്ല, ബസ് ഉണ്ടോ എന്നും അറിയാം. കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവും ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ട് ടാബിലാണ് ബസ് ഉണ്ടോ എന്ന് അറിയാൻ സാധിക്കുക. നമ്മൾ നിൽക്കുന്ന സ്ഥലവും പോകേണ്ട സ്ഥലവും നൽകിയാൽ ബസ് സർവീസിനെ കുറിച്ചുള്ള വിവരം അറിയാൻ സാധിക്കും.
ആദ്യം ഉൾപ്പെടുത്തുക സിറ്റി സർക്കുലർ സർവീസുകളുടെ വിവരമാണ്. ഇതിന് ശേഷം ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരം രേഖപ്പെടുക്കും. തുടർന്ന് ഘട്ടം ഘട്ടമായി മുഴുവൻ കെഎസ്ആർടിസി ബസുകളുടേയും വിവരങ്ങൾ ഗൂഗിൾ മാപ്പിൽ അറിയാൻ സാധിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളിൽ ജിപിഎസ് പ്രവർത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ അറിയാൻ സാധിക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)