EDAPPALLocal news
ഗുഹയ്ക്ക് മുൻവശത്ത് നന്നങ്ങാടി കാണുന്നത് അപൂർവം; ചെങ്കൽ ഗുഹ കണ്ടെത്തിയ സ്ഥലത്ത് ഖനനം

എടപ്പാൾ: കൂടല്ലൂരിൽ ചെങ്കൽ ഗുഹ കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം ആരംഭിച്ചു. മഹാശിലായുഗ കാലഘട്ടത്തിലേതെന്ന് കരുതുന്ന ചെങ്കൽ ഗുഹയുടെ മുൻ വശത്ത് വലിയ നന്നങ്ങാടി കണ്ടെത്തിയിരുന്നു. ഗുഹയിൽ നിന്ന് പുരാത കാലത്തെ മൺപാത്രങ്ങൾ, ഇരുമ്പ് ആയുധങ്ങൾ, അസ്ഥികൾ, തൂക്ക് വിളക്ക് തുടങ്ങിയവയും ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കോഴിക്കോട് പഴശിരാജ മ്യൂസിയം ചാർജ് ഓഫിസർ കെ.കൃഷ്ണ രാജിന്റെ നേതൃത്വത്തിൽ ഇവിടെ ഖനനം ആരംഭിച്ചത്.
ചെങ്കൽ ഗുഹയുടെ കവാടത്തിന് ഒന്നര അടി മുൻപിൽ ആണ് നന്നങ്ങാടി കണ്ടെത്തിയിട്ടുളളത്. ഇത്തരത്തിൽ ഗുഹയ്ക്ക് മുൻവശത്ത് നന്നങ്ങാടി കാണുന്നത് അപൂർവമാണെന്ന് ഗവേഷകർ പറഞ്ഞു. തൃശൂർ പുരാവസ്തു വകുപ്പ് ക്യൂറേറ്റർ ആതിര ആർ.പിള്ള, മ്യൂസിയം ഗൈഡ് ഡിനിൽ, പട്ടാമ്പി സംസ്‌കൃത കോളജിലെ ചരിത്ര വിഭാഗം തലവൻ പ്രഫ. രാജൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
