KERALA
ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി,പരിശോധന; ഒടുവിൽ മദ്യലഹരിയിൽ കൺട്രോൾ റൂമിലേക്ക് വിളിച്ച യുവാവ് പിടിയിൽ

തൃശൂർ: ഗുരുവായൂരിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നൻമേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയിൽ വിളിച്ചതാണെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലേയ്ക്കാണ് ഫോൺ കോൾ എത്തിയത്. ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സജീവനെ പിടികൂടിയത്.
