EDAPPAL
ജെ സി ഐ അന്നദാതാ പുരസ്കാരത്തിന് എം കെ ഉസ്മാൻ അർഹനായി


എടപ്പാൾ: ജെസിഐ എടപ്പാൾ ചാപ്റ്ററിന്റെ പ്രഥമ അന്നദാത പുരസ്കാരത്തിന് പൊന്നാനി കറുകത്തിരുത്തി സ്വദേശിയും 35 വർഷമായി സംയോജിത കൃഷി നടപ്പിലാക്കി വിജയം കൈവരിച്ച എം.കെ ഉസ്മാൻ അർഹനായി. എമിറേറ്റ്സ് മാൾ ബെൻ കിറ്റ് ഹാളിൽ വച്ച് നടന്ന ജെസിഐ എടപ്പാൾ ചാപ്റ്ററിന്റെ ജനറൽ ബോഡി യോഗത്തിൽ മുൻ പ്രസിഡൻ്റ് രമ്യ പ്രകാശ് പുരസ്കാര സമർപ്പണം നടത്തി. പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് പൊന്നാടയണിയിച്ച് ആദരിച്ചു.
ജൈവ കൃഷിയും സംയോജിത കൃഷിയും അടുക്കളത്തോട്ടങ്ങളിലും ബൃഹത് കാർഷിക സംരംഭങ്ങളിലും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജെ സി ഐ എടപ്പാൾ പ്രസിഡൻറ് മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ ആസിഖ് റഹ്മാൻ സ്വാഗതവും സെക്രട്ടറി ഖലീൽ റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.













