MALAPPURAM
ഗുഡ്‌സ് വാഹനത്തില്‍ കഞ്ചാവ് കടത്ത്
മലപ്പുറത്ത് രണ്ട് പേര്‍ പിടിയിൽ


മലപ്പുറം: വില്‍പ്പനയ്‌ക്കായി ഗുഡ്‌സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി. ഒമ്പതര കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. അലനെല്ലൂര്‍ സ്വദേശികളായ ചെറൂക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ ടൗണിലും പരിസരത്തും നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്.
