ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഭീകരവിരുദ്ധ സംഗമം നടത്തി
പൊന്നാനി: ജനു: 30 ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നുവെന്ന പ്രമേയത്തിൽ എസ്.ഡി.പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി SDPI പൊന്നാനി മുനിസിപ്പൽ കമ്മിറ്റി കൊല്ലൻ പടി സെന്ററിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു പ്രതിജ്ഞയും ചൊല്ലി,
ഗാന്ധിജി രക്തസാക്ഷി ദിനം ആചരിച്ചു.
പരിപാടിയിൽ SDPI മണ്ഡലം ജോയിൻ സെക്രട്ടറി റിഷാബ്, മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞൻ ബാവ മാഷ്, മുനിസിപ്പൽ പ്രസിഡന്റ് സെക്കീർ, മുനിസിപ്പൽ സെക്രട്ടറി മുത്തലിബ്,
വൈസ് പ്രസിഡന്റ് ജമാൽ, ജോയിൻ സെക്രട്ടറി സത്താർ,
മുനിസിപ്പൽ
ട്രഷറർ ഫൈസൽ ബിസ്മി തുടങ്ങിയവർ നേതൃത്വം നൽകി.
ഭീകര വിരുദ്ധ പ്രതിജ്ഞ മുനിസിപ്പൽ കമ്മിറ്റിയംഗം ജമാൽ ഏരിക്കാം പാഠം നിർവഹിച്ചു,
ഗാന്ധിജിയേയും, ബാബരി മസ്ജിദും തകർത്ത ആർ.എസ് എസ്. രാജ്യത്തിൻ്റെ ഭരണഘടന തകർത്ത് കരിനിയമങ്ങൾ ചുട്ടെടുത്ത് ഇന്ത്യയെ തകർക്കാൻ അനുവദിക്കില്ലന്ന പ്രതിജ്ഞ പ്രവർത്തകർഏറ്റു വിളിച്ചു.