ഗാന്ധി ജയന്തി ദിനത്തിൽ റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പെരുമ്പടപ്പ് : ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ” പെരുമ്പടപ്പ് റൈറ്റ്‌സ് ഓഫിസിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ 75 പേർ രജിസ്റ്റർ ചെയ്യുകയും 56 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ ബിഡികെ പൊന്നാനി താലൂക്ക് കോർഡിനേറ്റർമാരായ ഹിജാസ് മാറഞ്ചേരി, ശിവപ്രസാദ് എറവക്കാട്, അലി ചേക്കോട്, അമീൻ മാറഞ്ചേരി, അജി കോളലമ്പ്, അഭിലാഷ് കക്കിടിപ്പുറത്ത് എയ്ഞ്ചൽസ് വിംഗ് കോർഡിനേറ്റർമാരായ ആരിഫ, ദിവ്യ,ഷാന റൈറ്റ്സ് പ്രസിഡന്റ് വി. ഹസ്സൻകുട്ടി, റൈറ്റ്സ് ജനറൽ സെക്രട്ടറി സി. ദിനേഷ് ഭാരവാഹികളായ സഗീർമാസ്റ്റർ, നാസർ തൂപ്പിൽ, വി. വി ഷബീർ, ഷാജിത. എം, എ. കെ നവാസ് , ദിൽഷാദ് ചെങ്ങനാത്ത്, റകീബ് ചന്ദനത്ത്, ഉമ്മർ മടപ്പാട്ട്, സലീം ഗ്ലോബ്, ഹസീന റകീബ്, രാജി മോഹൻ, നിഹാൽ ടി.പി, ഫാത്തിമ്മ ഫസ്‌ലി റൈറ്റ്സ് ഫൌണ്ടേഷൻ ട്രഷറർ അർഷാദ് ചിറ്റോത്തയിൽ, വൈസ് ചെയർമാൻ ഷംസു മണ്ണാത്തിക്കുളം എന്നിവർ സംസാരിച്ചു.
റൈറ്റ്സ് എസ്.ഐ. പി, വനിതവിങ്, റൈറ്റ്സ് ചാമ്പ്യൻസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ഒട്ടനവധി മനുഷ്യ സ്നേഹികൾ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പിൽ 18 പേർ അവരുടെ ആദ്യ രക്തദാനവും ഒപ്പം 4 വനിതകളും രക്തദാനം നിർവഹിച്ചു.