Local newsMALAPPURAM

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിന് കലാ കിരീടം

പൊന്നാനി: അഞ്ച് ദിവസമായി നടന്ന കൗമാരകലയുടെ താളത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് കലാകിരീടമണിഞ്ഞു. 238 പോയിന്റോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഒന്നാം സ്ഥാനവും 161 പോയിന്റോടെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് രണ്ടാം സ്ഥാനവും112 പോയിന്റോടെ എം.ഇ.എസ് കോളേജ് പൊന്നാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലയുടെ സംഗമത്തിനാണ് ഒരാഴ്ച പൊന്നാനി എം.ഇ.എസ് കാമ്പസ് സാക്ഷിയായത്. മലബാറിന്റെ മൊഞ്ചേറുന്ന മാപ്പിള കലകളും തനത് കലാപ്രകടനങ്ങളും വിദ്യാർത്ഥികളുടെ സർഗ്ഗ വൈഭവവും ഒരു പോലെ വിടർന്ന സി സോൺ കലോത്സവത്തെ പൊന്നാനി ജനത ആഘോഷമാക്കി മാറ്റി. കൊവിഡ് മഹാമാരിയെത്തുടർന്ന് മൂന്ന് വർഷത്തിന് ശേഷം നടന്ന സീ സോൺ കലോത്സവത്തെ സംഘാടകരും മികവുറ്റ കലാമേളയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button