EDAPPAL
ഗതാഗതക്കുരുക്ക് ഒഴിഞ്ഞ് എടപ്പാൾ ടൗൺ
എടപ്പാൾ: മേൽപ്പാലം തുറന്നുകൊടുത്തതോടെ എടപ്പാൾ ടൗണിൽ തിരക്കൊഴിഞ്ഞു. സാധാരണയായി ശനി, തിങ്കൾ ദിവസങ്ങളിലാണ് എടപ്പാൾ ടൗണിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറ്. കഴിഞ്ഞ ദിവസം തിങ്കളാഴ്ച ആയതിനാൽ തന്നെ
ഏവരും ഉറ്റു നോക്കുകയായിരുന്നു
ടൗണിനെ എന്നാൽ യാതൊരു ആശങ്കകൾക്കും വകയില്ലാത്ത വിധമാണ് വാഹനത്തിരക്ക് കുറഞ്ഞത്. പാലത്തിന്റെ രണ്ട് അറ്റങ്ങളിലും വാഹനങ്ങൾ യൂടേൺ തിരിയുന്നത് ഒഴിവാക്കണമെന്ന മുന്നറിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും
പലരും വകവയ്ക്കാതെയാണ് കടന്നുപോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നതായും ആക്ഷേപം ഉയർന്നു തുടങ്ങിയിട്ടുണ്ട്.