EDAPPALLocal news

ഗതകാല സ്മരണകൾ ഉയർത്താൻ എടപ്പാളിൽ വീണ്ടും എള്ള് കൃഷിക്ക് തുടക്കമായി

എടപ്പാൾ കൃഷിഭവൻ പരിധിയിൽ ഞങ്ങാട്ടൂവളപ്പിൽ ജനാർദ്ദനൻ,ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ പത്ത് ഏക്കർ സ്ഥലത്താണ് ഈ വർഷം എള്ള് കൃഷി ആരംഭിച്ചത് കൃഷിയുടെ വിത്തിടൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ “മകത്തിൻ്റെ മുഖത്ത് എള്ള് എറിഞ്ഞാൽ കുടത്തിൻ്റെ മുഖത്ത് എണ്ണ “എന്നാണു പഴമൊഴി.കേരളത്തിൽ മകര കൊയ്ത്ത് കഴിഞ്ഞു വിരിപ്പ് നെൽകൃഷി ആരംഭിക്കുന്നതിനുള്ള ഇടവേളയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന ധാന്യമാണ് എള്ള് .ഒരുകാലത്ത് നാട്ടിൻ പുറങ്ങളിൽ പല വീടുകളിലും എള്ള് ആട്ടി എണ്ണ എടുക്കുന്ന ചക്കുകൾ എന്നറിയപ്പെടുന്ന മരങ്ങൾ കൊണ്ടുള്ള യന്ത്രങ്ങൾ ഉണ്ടായിരുന്നു, കാള. പോത്ത് എന്നിവയുടെ സഹായത്താൽ ആണ് ചക്കുകൾ പ്രവർത്തിച്ചിരുന്നത് . ഇവിടെ നിന്ന് സംഭരിക്കുന്ന എള്ളെണ്ണ തലച്ചുമടായി വീടുകളിൽ എത്തിച്ച് അളന്നു വിതരണം ചെയ്തിരുന്നു ഈ കുടിൽ വ്യവസായം ഇന്ന് പൂർണ്ണമായും നിലച്ചുഎടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വി.സുബൈദ നിർവഹിച്ചു.കൃഷി ഓഫീസർ സുരേന്ദ്രൻ എം.പി പദ്ധതി വിശദീകരണം നടത്തി.

“മകത്തിൻ്റെ മുഖത്ത് എള്ള് എറിഞ്ഞാൽ കുടത്തിൻ്റെ മുഖത്ത് എണ്ണ “എന്നാണു പഴമൊഴി.കേരളത്തിൽ മകര കൊയ്ത്ത് കഴിഞ്ഞു വിരിപ്പ് നെൽകൃഷി ആരംഭിക്കുന്നതിനുള്ള ഇടവേളയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന ധാന്യമാണ് എള്ള് .ഒരുകാലത്ത് നാട്ടിൻ പുറങ്ങളിൽ പല വീടുകളിലും എള്ള് ആട്ടി എണ്ണ എടുക്കുന്ന ചക്കുകൾ എന്നറിയപ്പെടുന്ന മരങ്ങൾ കൊണ്ടുള്ള യന്ത്രങ്ങൾ ഉണ്ടായിരുന്നു, കാള. പോത്ത് എന്നിവയുടെ സഹായത്താൽ ആണ് ചക്കുകൾ പ്രവർത്തിച്ചിരുന്നത് . ഇവിടെ നിന്ന് സംഭരിക്കുന്ന എള്ളെണ്ണ തലച്ചുമടായി വീടുകളിൽ എത്തിച്ച് അളന്നു വിതരണം ചെയ്തിരുന്നു ഈ കുടിൽ വ്യവസായം ഇന്ന് പൂർണ്ണമായും നിലച്ചു.
വേനൽക്കാലത്ത് കർഷകൻ്റെ വലിയ വരുമാന മാർഗം ആയിരുന്നു എള്ള് കൃഷി തൊഴിലാളികളുടെ ലഭ്യത കുറവും കൂലി കൂടുതലും ആയതുകൊണ്ടാണ് പിന്നീട് കർഷകർ എള്ള് കൃഷിയിൽ നിന്ന് പുറകോട്ട് പോയത് എന്ന് കൃഷി ഓഫീസർ പറഞ്ഞു
വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വി.സുബൈദ നിർവഹിച്ചു കൃഷി ഓഫീസർ സുരേന്ദ്രൻ എം.പി പദ്ധതി വിശദീകരണം നടത്തി .വാർഡ് മെമ്പർ ആസിഫ് പൂക്കരത്തറ,കർഷകരായ ജനാർദ്ദനൻ ഞങ്ങാട്ടുവളപ്പിൽ,സോമൻ പാക്കൂട്ട് പറമ്പിൽ,വാസു ആളിയത്ത് .,ചന്ദ്രൻ വണ്ണാൻ്റെ വളപ്പിൽ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button