Local newsMALAPPURAM
ഗണപതിഹോമവും കർക്കടകക്കഞ്ഞി വിതരണവും നടത്തി
ചങ്ങരംകുളം : പന്താവൂർ ശ്രീലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ കർക്കടക മാസത്തോടനുബന്ധിച്ച് ഗണപതി ഹോമവും ഒൗഷധ കഞ്ഞി വിതരണവും നടന്നു. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി തിരുവല്ല കുന്നത്ത് മന കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. ഒൗഷധക്കഞ്ഞി വിതരണം അടാട്ട് വാസുദേവൻ, കെ.പി.രാധാകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു. എം.ബി.ദേവാനന്ദൻ ആധ്യക്ഷ്യം വഹിച്ചു. പി.ഗോപ, കണ്ണൻ പന്താവൂർ, ജോഷി തെക്കേക്കര, രാജൻ ശ്രീനിലയം, രാഹുൽ വലിയതുറ തുടങ്ങിയവർ പ്രസംഗിച്ചു.