CHANGARAMKULAM

ഖുർആൻ പാരായണ ശാസ്ത്രം : സമഗ്രപരിശീലന കോഴ്സിനു തുടക്കമായി

ചങ്ങരംകുളം. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റൈഞ്ച് പരിധിയിലെ അദ്ധ്യാപകർക്കായി സംഘടിപ്പിക്കുന്ന 60 മണിക്കൂർ നീണ്ടു നിൽക്കുന്ന ഖുർആൻ പാരായണ ശാസ്ത്ര പരിശീലന കോഴ്സ് കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡന്റ് കെ പി എം ബശീർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ബാഖവി പ്രാർത്ഥന നിർവഹിച്ചു. വിദ്യാഭ്യാസ ബോർഡ് ട്രെയിനർ മുസ്തഫ സഖാഫി കരേക്കാട് പരിശീലനത്തിനു നേതൃത്വം നൽകി. എസ് ജെ എം ഭാരവാഹികളായ വി പി അബ്ദുല്ലതീഫ് മൗലവി , പി പി നൗഫൽ സഅദി , മാനേജ്മെന്റ് പ്രതിനിധികളായ വാരിയത്ത് മുഹമ്മദലി, കെ വി ഇസ്മാഈൽ ഹാജി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button