MARANCHERY

ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്

മാറഞ്ചേരി:ഖുർആനിലെ മാർഗ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് നോമ്പിൻ്റെ ചൈതന്യം അനുഭവപ്പെടുകയുള്ളൂവെന്ന് സ്മൈൽ ഡയറക്റ്റർ ഡോ. കെ.എച്ച്. അബ്ദുൾ ലത്തീഫ് പറഞ്ഞു.കുടുംബങ്ങളിൽ ഉണ്ടാകാൻ നിർദ്ദേശിച്ച സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ടതാണ് കുടുംബ ബന്ധങ്ങൾ തകരാൻ കാരണം. സ്നേഹപൂർണ്ണമായ ബന്ധങ്ങൾ നിലനിൽക്കുന്ന കുടുംബങ്ങളിലാണ് മക്കളും ആ പാത പിന്തുടരുന്നത്. വിവാഹത്തിൽ നിന്ന് മക്കൾ പിന്തിരിയാൻ കാരണം അവർ നേരിൽ അനുഭവിച്ച ദാമ്പത്യ ജീവിതം ദുരിതങ്ങൾ നിറഞ്ഞത് കൊണ്ടായിരുന്നു. അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുന്നത് യാന്ത്രികമായതാണ് അതിൻ്റെ ചൈതന്യം ലഭിക്കാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.”നോമ്പിൻ്റെ ചൈതന്യവും കുടുംബ ജീവിതവും” എന്ന വിഷയത്തിൽ തണൽ ഓഡിറ്റോറിയത്തിൽ റമദാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്‌ലാമി മുക്കാല യൂനിറ്റ് നാസിം മുഹമ്മദ് മുബാറക് സ്വാഗതവും സെക്രട്ടറി അബ്ദുസ്സമദ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button