KERALA
ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു
![](https://edappalnews.com/wp-content/uploads/2023/02/Screenshot_2023-02-27-18-20-09-718_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/02/IMG-20230224-WA0013-1024x1024.jpg)
നടിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. നിയമനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച ഖുശ്ബു, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ പരമാവധി ശ്രമിക്കുമെന്നും പറഞ്ഞു. മൂന്നു വർഷമാണ് കാലാവധി.
നാമനിർദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളിൽ ഒരാളാണ് ഖുഷ്ബു. ജാർഖണ്ഡിൽ നിന്നുള്ള മമത കുമാരി, മേഘാലയയിൽ നിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ. ദേശീയ വനിതാ കമ്മീഷൻ അംഗത്തെ നിയമിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് ലഭിച്ചത്. പ്രധാനമന്ത്രി മോദിക്ക് നന്ദി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പരമാവധി ശ്രമിക്കുമെന്നും ഖുശ്ബു പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)