കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എംഎസ്എഫ്

എടപ്പാൾ :കാർഷിക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിന്റെ കോപ്പറേറ്റ് നയത്തിനെതിരെ പ്രതിഷേധിച്ചും സമരപോരാട്ടം നയിക്കുന്ന കർഷകർക്കും ഐക്യദാർഡ്യവുമായി മാണൂർ മേഖല എംഎസ്എഫ് സംഘടിപ്പിച്ച ടാക്ക്റ്റർ സമരം ശ്രദ്ധേയമായി.
എസ്.ടി.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെകെ ഹൈദ്രോസ് ഹാജി ഉദ്ഘാടനം ചെയ്തു.
വട്ടംകുളം പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ്‌ഷാഹിദ് വാഫി അധ്യക്ഷത വഹിച്ചു.
തവനൂർ മണ്ഡലം എംഎസ്എഫ് ജനറൽ സക്രട്ടറി ഏവി നബീൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് മാണൂർ, തവനൂർ മണ്ഡലം യൂത്ത് ലീഗ് ട്രഷറർ പത്തിൽ സിറാജ്, മലപ്പുറം ജില്ലാ യൂത്ത് ലീഗ് കൗൺസിൽ അംഗം സാഹിർ മാണൂർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എംകെ മുജീബ്, ടി ബക്കർ ഹാജി, ഉമ്മർ പാലക്കൽ, പി.പി.അബ്ദുള്ള കുട്ടി ,വിപി അക്ബർ, ഗഫൂർ മാണൂർ, മുജീബ് കോട്ടീരി, അജ്മൽ മാണൂർ
എന്നിവർ പ്രസംഗിച്ചു.

