CHANGARAMKULAM

കർഷക തൊഴിലാളി യൂണിയൻ ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആത്മാഭിമാന സംഗമം നടത്തി

ചങ്ങരംകുളം: പെൻഷൻ കൈക്കൂലി അല്ല അവകാശമാണ് ലൈഫ് വ്യാമോഹം അല്ല യാഥാർത്ഥ്യമാണ് എന്നാണ് മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പെൻഷൻ വാങ്ങിക്കുന്നവരുടെ ആത്മാഭിമാന സംഗമം എന്ന പേരിൽ സംഗമം നടത്തി.കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ്റെ ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സംഘടിപ്പിച്ച ആത്മാഭിമാന സംഗമത്തിന് കെ പി സുകുമാരൻ സ്വാഗതം പറഞ്ഞു.സി എം രാമചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ കർഷക തൊഴിലാളി യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം കെ ടി എസ് ബാബു ആത്മഭിമാന സംഗമം ഉദ്ഘാടനം ചെയ്തു.സിപിഐഎം ആലങ്കോട് ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ വി ഉണ്ണി,ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ,കെ എസ് കെ ടി ഏരിയ കമ്മിറ്റിയംഗം കെ വേലായുധൻ .ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ,എസ് സുജിത്ത്,മൊയ്തുണ്ണി തുടങ്ങിയവർ സംസാരിച്ചു.ആത്മാഭിമാനസംഗമത്തിന് പെൻഷൻ വാങ്ങിക്കുന്ന വരും കർഷക തൊഴിലാളികളും തുടങ്ങി നിരവധി പേരാണ് എത്തിയത് പരിപാടിയിൽ പങ്കെടുത്തവർക്ക് എ പി മോഹനൻ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button