PONNANI

കർമ്മ റോഡിലെ ഉല്ലാസ ബോട്ട് യാത്രക്ക് നിയന്ത്രണം; കാലാവസ്ഥ അനുകൂലമാവുന്ന സമയത്തുമാത്രമേ ഇനി ബോട്ട് പുഴയിൽ ഇറക്കാൻ പാടുള്ളൂ

പൊന്നാനി: കാലവർഷവും കടൽക്ഷോഭവും ഭീഷണിയായതോടെ ഭാരതപ്പുഴയിലെ ഉല്ലാസ ബോട്ടുകൾക്ക് കർശന നിയന്ത്രണം. കാലാവസ്ഥ അനുകൂലമാവുന്ന സമയത്തുമാത്രമേ ബോട്ട് പുഴയിൽ ഇറക്കാൻ പാടുള്ളൂ. വൈകിട്ട്‌ ആറുവരെമാത്രമേ യാത്ര അനുവദിക്കൂവെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് പോർട്ട് ഓഫീസർ അശ്വിൻ പ്രതാപ് പറഞ്ഞു.
ഭാരതപ്പുഴ കടലിനോടുചേരുന്ന അഴിമുഖം ഭാഗത്ത് അപകടസാധ്യത ഏറെയാണ്. സൂര്യാസ്തമയത്തിനുശേഷം ഒരു കാരണവശാലും യാത്രപാടില്ല.
ബോട്ടിന്റെയും ഉടമയുടെയും പേരും കയറാവുന്ന ആളുകളുടെ എണ്ണവും ബോട്ടിലെ ലൈഫ് ജാക്കറ്റും ലൈഫ് ബോയും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനവും ഉൾപ്പെടുന്ന മുന്നറിയിപ്പ് ബോർഡ് ബോട്ടിൽ കയറുന്ന ഭാഗത്ത് വയ്ക്കണം. അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകളെ ഒരു കാരണവശാലും കയറ്റരുത്‌. പ്രദേശത്ത് പൊലീസിന്റെ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button