EDAPPALLocal news
കൺസ്യൂമർഫെഡ് റംസാൻ കിറ്റ് വിതരണം തുടങ്ങി
എടപ്പാൾ: റംസാന്റെ ഭാഗമായുള്ള സർക്കാരിന്റെ സൗജന്യ കിറ്റുകളുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. കൺസ്യൂമർ ഫെഡ് മലപ്പുറം റീജണുകീഴിലെ 13 ത്രിവേണിസ്റ്റോറുകൾ വഴിയാണ് കിറ്റുകൾ നൽകുന്നത്. സാധാരണക്കാർക്കാവശ്യമായ ഗുണമേന്മയേറിയ 13 നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റാണ് സൗജന്യ നിരക്കിൽ വിതരണംചെയ്യുന്നത്. ഏപ്രിൽ 21 വരെ കിറ്റുകൾ ലഭിക്കും.
കൺസ്യൂമർഫെഡ് ജില്ലാ ഡയറക്ടർ സോഫിയ മെഫർ ഉദ്ഘാടനംചെയ്തു. റീജണൽ മാനേജർ ടി.എസ്. ബിജി അധ്യക്ഷയായി. ബിസിനസ് മാനേജർ ഫൈസൽ റഹ്‌മാൻ, നീതി ഓപ്പറേഷൻ മാനേജർ അജീഷ്, റഹീം എന്നിവർ പ്രസംഗിച്ചു.