തിരൂർ

ക്ഷേമ പ്രവർത്തനം മുഖ്യ ലക്ഷ്യമാകണം :വിസ്ഡം

തിരുർ : സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗങ്ങളുടെ സാമൂഹിക നവോത്ഥാനം മുഖ്യ ലക്ഷ്യമായി കാണാൻ പ്രബോധകന്മാർക്ക് സാധിക്കേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.

സമൂഹത്തിൻ്റെ ക്ഷേമം, നിർഭയത്വം, സമാധാനം, ഐക്യം, ലക്ഷ്യബോധം എന്നിവ നിലനിർത്താനും, നേടിയെടുക്കാനും പണ്ഡിതന്മാർ കഠിനാദ്ധ്വാനം നടത്തണമെന്ന് സ്റ്റാൻസ് സംസ്ഥാന എക്സി ക്യുട്ടീവ് ക്യാംപ് ആഹ്വാനം ചെയ്തു..

സമൂഹത്തിൽ വിശ്വാസ വിമലീകരണം സാധ്യമാകുന്നതിലൂടെ മാത്രമേ ശരിയായ നവോത്ഥാനം സാധ്യമാകൂ എന്നത് നാം തിരിച്ചറിയണം.

ഏകദൈവ വിശ്വാസവും, പ്രവാചക ചര്യയുമാണ് ഇസ് ലാമിൻ്റെ അടിത്തറ എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് പ്രബോധന പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ മത സംഘടനകൾ ശ്രദ്ധിക്കണം.

സമൂഹത്തിൽ വ്യാപകമാകുന്ന ലിബറൽ ഫാഷിസത്തിനെതിരെ വൈജ്ഞാനിക പ്രതിരോധം ശക്തമാക്കാൻ പ്രബോധകർക്ക് സാധിക്കേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ഉൾക്കൊള്ളാൻ സാധിക്കാത്ത വിധമാണ് കേരളത്തിലെ ലിബറൽ ആശയക്കാരുടെ സമീപനമെന്നും സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു.

വിശ്വാസ വ്യതിയാനത്തിലേക്ക് നയിക്കുന്ന സാംസ്കാരിക അധിനിവേശത്തെ ചെറുക്കാൻ എല്ലാവരും രംഗത്ത് വരണം.

വർദ്ധിച്ച് വരുന്ന വിവാഹ ആഭാസങ്ങൾക്കെതിരെ സമൂഹത്തിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് ആവശ്യപ്പെട്ടു.

സാമ്പത്തിക നേട്ടങ്ങൾക്കായി വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കുന്നതും, ജീവിതത്തിൽ ആഡംബരം വർദ്ധിച്ച് വരുന്നതിലും സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്നും സ്റ്റാൻസ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് അഭിപ്രായപ്പെട്ടു

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്, അബൂബക്കർ സലഫി, ഫൈസൽ മൗലവി, സി പി സലീം, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിഖ് സലഫി, കെ സജാദ്, ഹുസൈൻ കാവനൂർ, വി ടി ബഷീർ, ഉസ്മാൻ പാലക്കാഴി, പി യു സുഹൈൽ, മുജീബ് ഒട്ടുമ്മൽ, അൻവർ സ്വലാഹി, ജമാൽ പെരിന്തൽമണ്ണ, അബ്ദുല്ലാ ഫാസിൽ, ബഷീർ ആലപ്പുഴ, ഹംസ കുട്ടി സലഫി, റഷീദ് കൊടക്കാട്, പി എം ഷാഹുൽ ഹമീദ്, പരീത്, ഷമീർ മദീനി എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button