VATTAMKULAM
ക്ഷേമപെൻഷൻ വർധനയെ സ്വാഗതം ചെയ്ത് വട്ടംകുളത്ത് സിപിഎം പ്രകടനം

വട്ടംകുളം :ക്ഷേമപെൻഷൻ ഉൾപ്പെടെ വിവിധ ജനക്ഷേമ ആനുകൂല്യങ്ങൾ വർധിപ്പിച്ച എൽ.ഡി.എഫ്. സർക്കാരിന് അഭിവാദ്യമർപ്പിച്ച് സിപിഎം വട്ടംകുളത്ത് പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയംഗം എം. മുസ്തഫ, ലോക്കൽ സെക്രട്ടറി എം. എ. നവാബ്, എ. വി. മുഹമ്മദ്, പി. ജി. വിനോദ് എന്നിവർ നേതൃത്വം നൽകി.













