PUBLIC INFORMATION
ക്ഷേമപെൻഷനുകൾ വാങ്ങുന്ന ഗുണഭോക്താക്കളുടെ അടിയന്തരശ്രദ്ധക്ക്
വാർഷിക ക്ഷേമപെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഈ മാസം 31-ന് അവസാനിക്കും. ഇതിനകം മസ്റ്ററിങ് നടത്തിയില്ലെങ്കിൽ പെൻഷൻ മുടങ്ങും. വിവിധ കാരണങ്ങളാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്കു വീണ്ടും അവസരം നൽകും. അതിനായി എല്ലാമാസവും ഒന്നുമുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, മസ്റ്ററിങ് നടത്താത്ത കാലയളവിലെ പെൻഷൻ ലഭിക്കില്ല. മസ്റ്ററിങ് നടത്തുന്ന മാസം മുതലുള്ള പെൻഷനു മാത്രമാകും അർഹത. ഈ മാസം 31-നു വാർഷിക മസ്റ്ററിങ് അവസാനിക്കുമെങ്കിലും മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ 20 വരെ മസ്റ്ററിങ് നടത്താൻ അക്ഷയകേന്ദ്രങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 52.47 ലക്ഷം ക്ഷേമപെൻഷൻകാരിൽ 11.57 ലക്ഷംപേർ മസ്റ്ററിങ് നടത്താനുണ്ട്.