CHANGARAMKULAM

ക്ഷീര കർഷകരുടെ പ്രതിസന്ധി
പരിഹരിക്കണം:പെരുമുക്ക് മേഖലാ കോൺഗ്രസ് കമ്മറ്റി

ചങ്ങരംകുളം:കാലി തീറ്റയുടെ വിലവർധനവ് ക്ഷീര കർഷക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കണമെന്ന് പെരുമുക്ക് മേഖലാ കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.ഈ മേഖലയെ ഉപജീവനമായി കാണുന്ന ക്ഷീര കർഷകർക്ക് കാലി തീറ്റയുടെ വില വർദ്ധന വലിയ പ്രതിസന്ധിയാണ്

വരുത്തിയിരിക്കുന്നത്.ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് കാര്യമായ വില ലഭിക്കുന്നുമില്ല.മിൽമ പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിക്കുമ്പോൾ 4 രൂപയെങ്കിലും കർഷകർക്ക്. നൽകണമെന്നും ക്ഷീര മേഖലയിലെ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും കോൺഗ്രസ്സ് ഭാരവാഹികൾ പറഞ്ഞു.എ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.ശ്രീകുമാർ പെരു മുക്ക്,പി പി.ആസാദ്,ഹക്കിം പെരു മുക്ക്,സിവി ഇബ്രാഹിം,പി. അലി,കെവി ഷക്കീർ എന്നിവർ സംസാരിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button