kaladi
ക്ഷീരകർഷകർക്ക് കൗ ലിഫ്റ്റ് നൽകി.

കാലടി : ഗ്രാമ പഞ്ചായത്ത് ക്ഷീരകർഷകർക്ക് കൗ ലിഫ്റ്റ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് കെ ജി ബാബു കർഷകർക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബൽക്കീസ് കൊരണപ്പറ്റ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോക്ടർ പ്രദീപ് രവീന്ദ്രനാഥൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, അബ്ദുൽ ഗഫൂർ, ഡി.എഫ്.എ ജില്ലാ സെക്രട്ടറി മുഹമ്മദ് കുട്ടി, പഞ്ചായത്ത് സെക്രട്ടറി ടി.വി. രമേശൻ, മുഹമ്മദ് ടി.കെ, മുഷ്തഫ മാങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു.













