ക്രിയാത്മക യുവത്വം എന്ന ലക്ഷ്യവുമായി PCWF യൂത്ത് മീറ്റ് സംഘടിപ്പിച്ചു

പൊന്നാനി: നാടിന്റെ നന്മക്കായി
യുവത്വത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും, സാമൂഹ്യ സേവന മേഘലയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിനുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
യൂത്ത് മീറ്റ് സംഘടിപ്പിച്ചു.
ചന്തപ്പടി പി ഡബ്ല്യു ഡി വിശ്രമ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ ശശീന്ദ്രൻ മേലെയിൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി സെക്രട്ടറിയും യൂത്ത് മീറ്റ് സംഘാടകസമിതി കൺവീനറുമായ എൻ ഖലീൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസറും,പൊന്നാനിഎക്സൈസ് സർക്കിൾ ഓഫീസ് വിമുക്തി കോഡിനേറ്ററുമായ പ്രമോദ് പി പി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സ്കൂൾ കലോത്സവ മിമിക്രി ജേതാവും, മലയാള മനോരമ, ഫ്ലവേഴ്സ് ടിവി ഫെയിമുമായ അബാൻ അഷ്റഫ് മുഖ്യാതിഥിയായിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഹോൾഡർ ഫസ്‌ന സക്കീർ സംസാരിച്ചു.
അബാൻ അഷ്റഫിനും, ഫസ്ന സക്കീറിനും സ്നേഹാദരം കൈമാറി.
കേന്ദ്ര ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, കേന്ദ്ര വനിത കമ്മിറ്റി പ്രസിഡൻറ് ടി മുനീറ, പ്രമോദ് പി പി എന്നിവർ ചേർന്നാണ് നൽകിയത്.
“നാടിന്റെ നന്മക്ക്, ക്രിയാത്മക യുവത്വം” എന്ന ശീർശകത്തിൽ ഏപ്രിൽ 26 മുതൽ മെയ് 26 വരെ നീണ്ടുനില്‍ക്കുന്ന അംഗത്വ വിതരണ കാംപയിൻ ആരംഭിച്ചു.
അംഗത്വ കാംപയിൻ അവസാനിച്ചാൽ ജനറൽ ബേഡി വിളിച്ച് ചേർത്ത് PCWF യൂത്ത്
വിംഗ് പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചു.
അത് വരെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 15 അംഗ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.
കേന്ദ്ര വനിതാ കമ്മിറ്റി സെക്രട്ടറിയൂം സംഘാടക സമിതി ജോ: കൺവീനറുമായ അസ്മാബി പി എ നന്ദി പ്രകാശിപ്പിച്ചു.
