CHANGARAMKULAMLocal news
കോൾ മേഖലയിൽ കൃഷിവകുപ്പ് നൽകിയ കാർഷിക ഉപകരണങ്ങൾ നശിക്കുന്നതായി പരാതി
![](https://edappalnews.com/wp-content/uploads/2023/07/download-5-1.jpg)
![](https://edappalnews.com/wp-content/uploads/2023/06/Screenshot_2023-02-05-09-38-05-993_com.miui_.notes_-3.jpg)
ചങ്ങരംകുളം:കോൾ മേഖലയിൽ കൃഷിവകുപ്പ് നൽകിയ കാർഷിക ഉപകരണങ്ങൾ നശിക്കുന്നതായി പരാതി.പെരുമുക്ക് കാഞ്ഞിയൂർ പാടത്ത് അറബി കെട്ടിന് സമീപത്താണ് കൃഷി വകുപ്പ് 10എച്ച്പി മോട്ടോർ ആൻഡ് പമ്പ് സെറ്റും അനുബന്ധ സാമഗ്രികളും മഴയിൽ തുരുമ്പെടുത്ത് നശിക്കുന്നത്.കാർഷിക ആവശ്യങ്ങൾക്ക് നൽകിയ കാർഷിക ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞിട്ടും എടുത്ത് മാറ്റാതെ വന്നതോടെ മഴയും വെയിലും കോണ്ട് നശിക്കുകയാണെന്നാണ് പരാതി. കർഷകരുടെ ആവശ്യങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന ഇത്തരം ഉപകരണങ്ങൾ കൃഷി വകുപ്പ് തന്നെ സൂക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.ഇടനിലക്കരെ ഏൽപ്പിക്കുന്നത് കൊണ്ടാണ് സാമഗ്രികൾ നശിക്കുന്നതെന്നും പ്രശ്നത്തിന് പരിഹാരം കാണണമെന്നും പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)