CHANGARAMKULAMLocal news

കോൺഗ്രസ്സ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ചങ്ങരംകുളം: രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി. നന്നംമുക്ക്, ആലംകോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. ഇന്ദിരാ ഭവൻ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചങ്ങരംകുളം ടൗൺ ചുറ്റി ഹൈവേയിൽ സമാപിച്ചു.നാഹിർ ആലുങ്ങൽ, പി ടി കാദർ, ഉമ്മർ കുളങ്ങര, പ്രണവം പ്രസാദ്, ഹുറൈർ കൊടക്കാട്ട്,സലീം ചങ്ങരംകുളം, നിതിൻ ഭാസ്‌കർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button