CHANGARAMKULAM

ദേശീയ രക്തദാന ദിന ക്യാമ്പയിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പടപ്പ് : റൈറ്റ്സ് പാലിയേറ്റീവ് & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂർ അമല ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ “ഒക്ടോബർ 1” ദേശീയ സന്നദ്ധ രക്തദാന ദിന ക്യാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് റൈറ്റ്സ് ഓഫീസ് പരിസരത്ത് വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നേതൃത്വം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പിൽ 73 പേർ രജിസ്റ്റർ ചെയ്യുകയും 63 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പ് ബി ഡി കെ മലപ്പുറം ജില്ലാ ഉപദേശക സമിതി അംഗം ശ്രീ. അലിമോൻ പൂക്കരത്തറ തന്റെ അറുപത്തി ഒന്നാമത് രക്തദാനം ചെയ്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന ക്യാമ്പിൽ പെരുമ്പടപ്പിലെ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവർത്തകർ പങ്കെടുത്തു ആശംസകൾ അറിയിച്ചു. ഒട്ടനവധി മനുഷ്യ സ്നേഹികൾ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പിന് BDK പൊന്നാനി താലൂക്ക് കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ്ങ് അംഗങ്ങളും റൈറ്റ്സ് പാലിയേറ്റീവ് ഭാരവാഹികളും, വളണ്ടിയർമാരും ചേർന്ന് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button