EDAPPAL
കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കാലടി ജി.എൽ.പി.സ്ക്കൂൾ കുണ്ടൂളി താഴം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു
എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡിലുള്ള കാലടി ജി.എൽ.പി.സ്ക്കൂൾ കുണ്ടൂളി താഴം റോഡ് 3,97,000 രൂപയോളം ചിലവിട്ടാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്. കാലങ്ങളായി തകർന്നു കിടക്കുന്ന റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് വാർഡ് മെമ്പറുടെ ഇടപെടൽ കൊണ്ട് പൂർത്തീകരിച്ചത്. റോഡിൻ്റെ ഉദ്ഘാടനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്ലം കെ തിരുത്തി നിർവ്വഹിച്ചു. വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനുമായ എ.കെ.അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.ജി.ബാബു, മുൻ പഞ്ചായത്ത് അംഗങ്ങളായ ടി.പി.മോഹനൻ, ടി.പി. ആനന്ദൻ, ഹമീദ്, പി.ടി.എം.എ.മജീദ്, രാജഗോപാൽ,സിറാജ് കണ്ടനകം ബുൽഷാദ് കണ്ടനകം പി.കെ.മോഹനൻ, ശ്യാം കൃഷ്ണൻ, ദിനേശൻ കുണ്ടൂളി തുടങ്ങിയവർ പങ്കെടുത്തു.