Local newsMALAPPURAM

കോവിഡ് നിയന്ത്രണങ്ങളുമായി സഹകരിക്കണം; അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ സത്യവാങ് മൂലം കയ്യിൽ വേണം; ജില്ലാ കലക്ടര്‍

കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍. ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിലെങ്കിലും വര്‍ധിച്ച് വരുന്ന സ്ഥിതിയാണ് ജില്ലയില്‍ നിലവിലുള്ളത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നവര്‍ മതിയായ കാരണം വ്യക്തമാക്കുന്ന സത്യവാങ്മൂലം കയ്യില്‍ കരുതേണ്ടതും ആവശ്യപ്പെടുന്ന സമയത്ത് ബന്ധപ്പെട്ടവരെ കാണിക്കേണ്ടതുമാണ്.

ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളോ മറ്റേതെങ്കിലും കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായാല്‍ പരിശോധനക്ക് വിധേയരാകേണ്ടതും പരിശോധനാ ഫലം വരുന്നത് വരെ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button