KERALA
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
![](https://edappalnews.com/wp-content/uploads/2023/06/530a207d-cf5d-40ec-a454-b3996e90eac3.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-4-9.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേർക്കാണ് പരിക്കേറ്റത് ആരുടെയും പരിക്ക് ഗുരുതരമല്ല.
![](http://edappalnews.com/wp-content/uploads/2025/01/logo.png)