CHANGARAMKULAM
കെ റെയിൽ ഭീതി തിരഞ്ഞെടുപ്പിലൂടെ ജനം തിരുത്തുമെന്ന് ആര്യാടൻ ഷൗക്കത്ത്
ചങ്ങരംകുളം: ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിലെ പ്രധാന പ്രവർത്തകരുടെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. അയൽ വാർഡുകളിലൂടെ പോവുന്ന കെ റെയിൽ നാടിനെ കീറി മുറിക്കുകയാണെന്നും ഇത്തരം വികസനം സ്വന്തം അയൽവാസികളെയും ബന്ധുക്കളെയും തെരുവിലിറക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരരെ ജനം വേട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധിഖ് പന്താവൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാനവാസ് വട്ടത്തൂർ, സമദ് മങ്കട, ടി.പി.മുഹമ്മദ്, പ്രണവം പ്രസാദ്, ഹുറൈർ കുളക്കാട്ടിൽ, സുനിത ചെർളളശ്ശേരി, സുജിത സുനിൽ, കുഞ്ഞു തുടങ്ങിയവർ പ്രസംഗിച്ചു.