PONNANI

ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്‌ന്നു : ജലജീവൻ കുടിവെള്ളവിതരണംനിലച്ചു

പൊന്നാനി : ഭാരതപ്പുഴയിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നതിനെത്തുടർന്ന് നരിപ്പറമ്പിലെ ജലജീവൻ ശുദ്ധജല കുടിവെള്ള വിതരണ പ്ളാന്റിന്റെ പ്രവർത്തനം ബുധനാഴ്‌ച നിലച്ചു. പദ്ധതിക്കായി ജലമെടുക്കുന്ന കിണറിലെ മോട്ടോർ ഇതിനിടയിൽ തകരാറിലായതും ജലവിതരണം നിർത്തിവെക്കാൻ കാരണമായി.

ജലവിതരണം നിലച്ചത് ആയിരക്കണക്കിനു കുടുംബങ്ങളെയാണ് ദുരിതത്തിലാക്കുന്നത്. പൊന്നാനി താലൂക്കിലെ പൊന്നാനി നഗരസഭ, പെരുമ്പടപ്പ്, മാറഞ്ചേരി, വെളിയംകോട്,നന്നംമുക്ക്, ആലംകോട്, വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ കണക്‌ഷൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ ഇപ്പോൾ നരിപ്പറമ്പിലെ ജലജീവൻ മിഷന്റെ ആധുനിക ജലശുദ്ധീകരണ കേന്ദ്രത്തിൽനിന്നുള്ള ജലമാണ് ഉപയോഗിക്കുന്നത്.

പ്രതിദിനം 30 ദശലക്ഷം ശുദ്ധീകരിച്ച ജലമാണ് നരിപ്പറമ്പിലെ പ്ളാന്റ് വഴി നിലവിൽ വിതരണംചെയ്യുന്നത്. പുഴയിലെ നീരൊഴുക്കിലുണ്ടായ കുറവും ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജിലെ ഷട്ടറുകൾ വഴിയുള്ള ചോർച്ച വലിയരീതിയിൽ വർധിച്ചതും കിണറിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ കുറവുവരാൻ കാരണമായി. അതോടൊപ്പം വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്‌

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button