KERALA
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു.
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കുന്ദമംഗലത്ത് നിന്നായിരുന്നു അപകടം. തിരുവമ്പാടിയില്‍ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനാണ് തീപിടിച്ചത്. വണ്ടിയുടെ ഗിയര്‍ ബോക്സിനടുത്ത് നിന്ന് പുക ഉയരുകയും പിന്നീട് തീപിടിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ വാഹനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചു. പിന്നീട് പൊലീസ് എത്തി പരിശോധന നടത്തി. എന്‍ജി തകരാറാണ് തീപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബസിന്റെ പകുതി ഭാഗത്തെ സീറ്റുകള്‍ കത്തി നശിച്ചിട്ടുണ്ട്.