കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍
ചങ്ങരംകുളം:കോള്‍ മേഖലയിലെ പ്രതിസന്ധികള്‍ ഒഴിയാതെ പൊന്നാനി കോളിലെ പുഞ്ച കര്‍ഷകര്‍.ഈച്ച ശല്ല്യവും പുഴു ശല്ല്യവും രൂക്ഷമാകുന്നതാണ് കര്‍ഷകര്‍കരെ വലക്കുന്നത്.ചെറുവല്ലൂര്‍ തെക്കേകെട്ട് പാഠശേഖരത്തിലെ 150ഓളം ഏക്കറില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് ഈച്ചശല്ല്യവും പുഴുശല്ല്യവും മൂലം ദുരിതത്തിലായത്.കീടങ്ങളെ തുരത്താന്‍ കീടനാശിനികള്‍ തെളിച്ച് കൃഷിക്ക് സംരക്ഷണമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍.കതിരിട്ട് തുടങ്ങിയ നെല്ല് കൊയ്തെടുക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ നെല്ലില്‍ കീടങ്ങളുടെ ശല്ല്യം വര്‍ദ്ധിക്കുന്നത് വിളവെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് വലിയബാധ്യത വരുത്തുമെന്നും കര്‍ഷകര്‍ പറയുന്നു.പ്രദേശത്തെ മറ്റു കോള്‍ മേഖലയിലും നൂറ്കണക്കിന് കര്‍ഷകര്‍ സമാനമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.കീടങ്ങളെ തുരത്താന്‍ മരുന്ന് തെളിക്കാന്‍ ആളെ കിട്ടാത്തതും കീടനാശിനി തെളിച്ചാലും കീടങ്ങളെ തുരത്താന്‍ കഴിയാത്തതും വലിയ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്.
സബ്സിഡി നിരക്കില്‍ ലഭിച്ച വിത്ത് ഗുണനിലവാരം കുറഞ്ഞത് മൂലം കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്കുണ്ടായത് ഭീമമായ നഷ്ടം.കൊയ്തിന് പാകമായതോടെ നെല്ലിന് പകരം പതിരാണ് പ്രദേശത്തെ കര്‍ഷര്‍ കൊയ്തെടുത്തത്.പലരും നെല്ല് കൊയ്തെടുക്കാന്‍ പോലും നില്‍കാതെ ഉപേക്ഷിക്കുകയും ചെയ്തു.ലോണെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്ന സാധോരണ കര്‍ഷകര്‍ക്ക് ഓരോ സീസണിലും ഇടിത്തീ പോലെവന്ന് ചേരുന്ന പ്രതിസന്ധികള്‍ ഭീമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.