കോലൊളമ്പ് പ്രീമിയർ ലീഗ് KPL SEASON 8 മെയ് അറിന് തുടക്കമാകും
എടപ്പാൾ:കാസ്ക് കോലൊളമ്പ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കം കോലൊളമ്പ് പ്രീമിയർ ലീഗ് മെയ് 6ന് തുടക്കമാകും
പ്രീമിയർ ലീഗിന്റെ ലേലം ബുധനാഴ്ച രാത്രിയോടെ കസ്ക് കോലൊളമ്പ് മൈതാനത്ത് വച്ച് നടന്നു.കസ്ക് കോലൊളമ്പ് രക്ഷാധികാരികളായ മൊയ്‌തുണി കോലൊളമ്പും, ചട്ടിക്കൽ മാധവനും ചേർന്ന് ലേലം ഉദ്ഘാടനം നിർവഹിച്ചു. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വ്യത്യസ്തയാർന്ന ലേലം വിളിയാണ് സംഘാടകർ സംഘടിപ്പിച്ചത്.
ജയകൃഷ്ണൻ കോലൊളമ്പിന്റെ അധ്യക്ഷതയിൽ നടന്ന ലേലത്തിൽ
എടപ്പാൾ, പൊന്നാനി,വട്ടംകുളം, അയിലക്കാട്,നെല്ലിശേരി,പൂക്കരത്തറ ,വൈദ്യർമൂല വല്യാട് ,കോലളമ്പ് ,കാളാച്ചാൽ ചങ്ങരംകുളം തുടങ്ങി പ്രദേശത്തെ നിരവധി കളിക്കാരും കായികപ്രേമികളും പങ്കെടുത്തു.
ക്ലബ്ബ് പ്രസിഡന്റ് രാജൻ കോലൊളമ്പ്, സെക്രട്ടറി അനി ആയിനിക്കൽ,മുഫീദ് കോലൊളമ്പ്, റിയാസ് കൈഫ്,സുജീഷ് കോലൊളമ്പ് തുടങ്ങിയവർ ലേലം നിയന്ത്രിച്ചു.
ലേലത്തിലൂടെ വിളിച്ചെടുത്ത 12 ടീമുകൾ ആയി 144 കളിക്കാരാണ് മത്സരത്തിൽ അണിനിരക്കുന്നത്.
ഒരു നാടിന്റെ സംസ്‍കാരം സൗഹൃദവും മെച്ചപ്പെടുത്താനും എടപ്പാൾ പ്രദേശത്തുനിന്നു നല്ല കളിക്കാരെ വാർത്തെടുക്കാൻ വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ ഇവിടെ വര്ഷങ്ങളായി നടത്തികൊണ്ടിരിക്കുന്നത്.
മെയ് 6,7,13,14 തീയതികളിലായി കോലൊളമ്പ് വൈദ്യർമൂല വായനാശല ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.