ചങ്ങരംകുളം:കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി അടക്കം മൂന്ന് പേരെ അന്യേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20),ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18),കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21)എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിയിട്ട് 6 മണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മുനീബ് (25)കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ് വന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണി തീരാത്ത വീട്ടില്‍ നിന്നും,അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍ നിന്നുമാണ് അന്യേഷണ സംഘം പിടികൂടിയത്.സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരം അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നില നിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.പ്രതികള്‍ കഞ്ചാവ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നും സൂചനയുണ്ട്. എസ് പി സുജിത്ത് ദാസിന്റെ നിര്‍ദേശത്തില്‍
തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു വിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്ഐ മുഹമ്മദ് റാഫി,എസ്ഐ പ്രമോദ്,എഎസ്ഐ ജയപ്രകാശ്,സീനിയര്‍ സിപിഒ രാജേഷ്,ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്ഐ വിജിത്ത്,ഹരിഹര സൂനു,ആന്റോ,എഎസ്ഐ സജീവ്,സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
ചങ്ങരംകുളം:കക്കിടിപ്പുറത്ത് അനുമതി ഇല്ലാതെ ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകള്‍ സുക്ഷിച്ചത് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.വ്യാഴാഴ്ച…
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കൊച്ചിക്കു പുറമെ കോഴിക്കോട്ടും നടത്താൻ ആലോചിക്കുന്നതായി ക്ലബ്ബ് മാനേജ്മെന്റ്.ടീമിന്റെ ചില മത്സരങ്ങള്‍ കോഴിക്കോട്ട് നടത്തുന്ന കാര്യം…
മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി…
കുറ്റിപ്പുറം : ഹയർ സെക്കൻ്ററി മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷയെയും സേവന വേതന വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്ന നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട്…
എടപ്പാൾ: എടപ്പാൾ ടൗണിൽ അന്യാധീനപ്പെട്ട് കിടന്നിരുന്ന എം.പി. തെയ്യൻ മേനോൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ്…
ആലംകോട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു. മാർച്ച് 27, 2025 വൈകുന്നേരം 3:30 ന് ചങ്ങരാങ്കുളം ബസ്റ്റാൻഡിൽ വെച്ച്…