EDAPPALLocal news
എം മൊയ്തീൻ ചരമ വാർഷികം : പൊതുയോഗം സംഘടിപ്പിച്ചു


എടപ്പാൾ: ദീർഘകാലം സിപിഐ എം എടപ്പാൾ ടൗൺ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റിയംഗവും ചുമട്ട് തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന എം മൊയ്തീന്റെ ഒന്നാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരിയും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എടപ്പാൾ പഴയ ബ്ലോക്ക് പരിസരത്ത് നടന്ന പരിപാടി സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി പി മോഹൻദാസ് അധ്യക്ഷനായി. തിരൂർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.യു സൈനുദ്ദീൻ, അഡ്വ.എം ബി ഫൈസൽ, വി വി കുഞ്ഞുമുഹമ്മദ്, കെ പ്രഭാകരൻ, അഡ്വ. കെ വിജയൻ, ഇ ബാലകൃഷ്ണൻ, പി പി ബിജോയ്, ടി പി മോഹനൻ എന്നിവർ സംസാരിച്ചു. ജാഫർ നസീബ് സ്വാഗതവും കെ ടി അലി നന്ദിയും പറഞ്ഞു.
