Local news
ബൈക്ക് മോഷണ സംഘം ചാലിശ്ശേരി പോലീസിൻ്റെ പിടിയിൽ


ചാലിശ്ശേരി : വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിലായി. തൃശ്ശൂർ വരവൂർ സ്വദേശി ഉമ്മർ (40), മുള്ളൂർക്കര സ്വദേശി അബ്ദുൽ ഗഫൂർ (30) എന്നിവരാണ് അറസ്റ്റിലായത്.
വഴിയോരങ്ങളിലും മറ്റും കാണപ്പെടുന്ന വാഹനങ്ങൾ മോഷ്ടിക്കുകയാണ് പതിവ്. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വാഹനമോഷണം നടത്തിയിട്ടുണ്ടന്ന് പ്രതികൾ സമ്മതിച്ചതായി സി.ഐ സതീഷ് പറഞ്ഞു.
ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടി ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ചാലിശ്ശേരി സി.ഐ സതീഷ് കുമാറും സംഘവും ഇവരെ പിടികൂടിയത്. എസ്.ഐമാരായ റിഷിപ്രസാദ്, റഷീദലി, എ.എസ്.ഐ റാഷിദ് എന്നിവരടക്കം ചേർന്നാണ് പ്രതികളെ പിടികൂടിയത്.
